Wednesday, March 9, 2011

ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന, പ്രായമുള്ള ക്ലുസ്റെര്‍ ഓഫ് ഗ്യാലക്സി

ഇന്നേ വരെ അറിയപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന, പ്രായമുള്ള ക്ലുസ്റെര്‍ ഓഫ് ഗ്യാലക്സിയെ കണ്ടെത്തി. ഈ ക്ലുസ്റെരിന്റെ സ്ഥിതി ചെയ്യുന്നത് ചുവപ്പ് നീക്കം (redshift) 2.07 ഇല്‍ ആണ്. അതായത് പ്രപഞ്ചത്തിനു ഏകദേശം മൂന്ന് ബില്ല്യന്‍ വയസു ഉള്ളപ്പോള്‍. CL J1449+0856  എന്നാണ് പുതിയ ക്ലുസ്ടറിനു നല്‍കിയിരിക്കുന്ന പേര്. കോസ്മോളോജിയില്‍ ഈ കണ്ടുപിടുത്തം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.  യുറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിക്ക് (ESO) കീഴിലുള്ള   വെരി ലാര്‍ജ് ടെലിസ്കോപ്പ് (VLT) ഉപയോഗിച്ചാണ്‌ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പ്രായമുള്ള ക്ലുസ്റെര്‍ ആണോ എന്ന് മനസിലാക്കുവാന്‍ എക്സ് റേ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള നിരീക്ഷണം ആവശ്യമാണ്. അതിനു വേണ്ടി XMM-ന്യൂട്ടണ്‍ എന്ന ബഹിരാകാശ എക്സ് റേ ദൂരദര്‍ശിനി ആണ് ഉപയോഗിച്ചത്. ക്ലുസ്റെര്‍ ഓഫ് ഗ്യാലക്സികളെ  കുറിച്ച് ഉടന്‍ തന്നെ ഒരു ലേഖനത്തിലൂടെ വിശദീകരിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. 

ചിത്രത്തില്‍ ചുവന്നു കാണപ്പെടുന്ന ഗ്യാലക്സികള്‍ ആണ് പുതിയ ക്ലുസ്ടരിന്റെ ഭാഗമായിട്ടുള്ളത്‌

2 comments:

  1. prapanchathinte age ethrayayanu kanakkakkappedunnath?

    ReplyDelete
  2. ക്ഷമിക്കണം, ഈ കമ്മന്റ് നേരത്തെ ശ്രദ്ധയില്‍ പെട്ടില്ല. പ്രപഞ്ചത്തിന്റെ വികാസനിരക്കും അതിലെ ദ്രവ്യ-ഊര്‍ജത്തിന്റെ അളവും കണക്കാക്കമെങ്കില്‍ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുവാന്‍ സാധിക്കും.ഇതിനു വേണ്ടി Friedmann equations (http://en.wikipedia.org/wiki/Friedmann_equations ) ഉപയോഗിക്കേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തിന്റെ വികാസ നിരക്ക് നേരിട്ട് telescope ഉപയോഗിച്ച് കണ്ടെത്താം. ഇതിനായി Hubble law കാണുക. പ്രപഞ്ചത്തിലെ ദ്രവ്യ ഊര്‍ജ അളവ് കണ്ടെത്തുവാന്‍ നിരവധി മാര്‍ഗങ്ങള്‍ നിരീക്ഷങ്ങള്‍ ഉണ്ട്.

    ReplyDelete